പത്തനംതിട്ട ജില്ലയിലെ പുതിയ കളക്ടർ അടുത്തയാഴ്ച ചുമതലയേൽക്കും

 പത്തനംതിട്ട ജില്ലയിലെ പുതിയ കളക്ടർ എ. ഷിബു അടുത്തയാഴ്ച ചുമതലയേൽക്കും. തിരുവനന്തപുരം കരമന സ്വദേശിയാണ്. ജില്ലയിലെ മുൻ ഡെപ്യൂട്ടി കളക്ടറാണ്. 2009- ൽ കളക്ടറേറ്റിലും ജില്ലയിലെ വിവിധ റവന്യൂ ഓഫീസുകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഹൗസിംഗ് ബോർഡ് സെക്രട്ടറി, കമ്മിഷണർ,​ ലാൻഡ് ബോർഡ് സെക്രട്ടറി, എറണാകുളം ജില്ലാ ഡവലപ്മെന്റ് കമ്മിഷണർ, കയർ ഡവലപ്മെന്റ് കോർപ്പറേഷൻ എം.ഡി. എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

സാമൂഹിക സുരക്ഷാ മിഷന്റെ സംസ്ഥാന എക്സിക്യുട്ടീവ് ഡയറക്ടർ തസ്തികയിൽ നിന്നാണ് പത്തനംതിട്ട കളക്ടർ പദവിയിലേക്കെത്തുന്നത്.

2015-ലെ ഐ.എ.എസ്. ബാച്ചുകാരനാണ്. ഖത്തറിൽ ഐ.ടി. ഉദ്യോഗസ്ഥയായ ഷക്കീലയാണ് ഭാര്യ. ഖത്തർ എയർവേസിൽ പൈലറ്റായ ദിൽഷാദ്, ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ജൊഹാന എന്നിവരാണ് മക്കൾ.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ