പാമ്പാടി ടൗണിൽ കാറിനുള്ളിൽ സിനിമ നടനെ മരിച്ച നിലയിൽ കണ്ടെത്തി

പാമ്പാടി ടൗണിൽ സിനിമ നടനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിരവധി സിനിമകളിൽ അഭിനയിച്ച മീനടം കുറിയന്നൂർ വിനോദ് തോമസിനെയാണ് പാമ്പാടി കാളച്ചന്തയിൽ പ്രവർത്തിക്കുന്ന ഡ്രീം ലാൻഡ് ബാറിൻ്റെ മുമ്പിൽ വൈകിട്ട് 6 മണിക്ക് പാർക്ക് ചെയ്ത കാറിൻ്റെ ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കാറിൽ കയറിയ വിനോദ് കുറേ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ബാറിലെ സുരക്ഷാ ജീവനക്കാരൻ കാറിൻ്റെ അരികിൽ എത്തി പരിശോദിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെ വിവരം അറിച്ചു.

പാമ്പാടി എസ്എച്ച്ഒ സുവർണ്ണകുമാറിൻ്റെ നേതൃത്തത്തിൽ ഉള്ള പോലീസ് സംഘം സ്ഥത്തെത്തി മേൽ നടപടി സ്വീകരിച്ചു. നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള വിനോദ് അവിവാഹിതനാണ്. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ