കവിയൂരിൽ അങ്കണവാടിക്ക് സൗജന്യമായി മൂന്നുസെന്റ് സ്ഥലം നൽകി

 കവിയൂർ പഞ്ചായത്ത് നാലാംവാർഡിൽ അങ്കണവാടി നിർമിക്കുന്നതിന് മൂന്നുസെന്റ് സ്ഥലം സൗജ്യനമായി വിട്ടുനൽകി. കവിയൂർ മേക്കുന്നിൽ വീട്ടിൽ എം.കെ.രാജപ്പനാണ് ആറാംനമ്പർ അങ്കണവാടിക്ക്‌ ഭൂമി നൽകിയത്. 

അങ്കണവാടിക്ക്‌ ഭൂമികിട്ടിയ വിവരം അറിഞ്ഞ മാത്യു ടി.തോമസ് എം.എൽ.എ. കെട്ടിടം പണിയാൻ 20 ലക്ഷം രൂപ നൽകാമെന്ന്‌ സമ്മതിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ അറിയിച്ചു. തിങ്കളാഴ്ച സ്ഥലത്തിന്റെ രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കി രേഖകൾ കൈമാറി.

കാലങ്ങളായി ഇവിടത്തെ കുരുന്നുകൾ സ്ഥലപരിമിതിയിൽ വീർപ്പുമുട്ടിയാണ് കഴിഞ്ഞിരുന്നത്. വാടകക്കെട്ടിടത്തിലാണ് ഇതിന്റെ പ്രവർത്തനം. വലിയതുക വാടകയിനത്തിലും ചെലവായിരുന്നു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ