പുറമറ്റം പാടത്ത് ഉമ നെൽവിത്ത് വിതച്ചു. പുറമറ്റം പഞ്ചായത്ത് പ്രസിഡൻറ് വിനീത് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു.
ജില്ലാപഞ്ചായത്ത് അംഗവും പാടശേഖരസമിതി പ്രസിഡന്റുമായ ജിജി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലാലു തോമസ്, ശോശാമ്മ വർഗീസ്, പുറമറ്റം ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ കെ. മോഹൻദാസ്, ശോശാമ്മ തോമസ്, റേച്ചൽ ബോബൻ, കെ.വി. രശ്മിമോൾ, ഷിജു പി. കുരുവിള, പാടശേഖരസമിതി സെക്രട്ടറി ഉമ്മൻ പൗലോസ്, കൃഷി ഓഫീസർ ലതാ മേരി തോമസ് എന്നിവർ പങ്കെടുത്തു.