തെള്ളിയൂർക്കാവ് വൃശ്ചികവാണിഭം തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനംചെയ്തു. ഡോ. ജോസ് പാറക്കടവിൽ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സല, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജിജി പി.ഏബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു, കുഞ്ഞു കോശി പോൾ, കെ.ഇ. അബ്ദുൾ റഹ്മാൻ , ജോർജ് കുന്നപ്പുഴ, ലാലു തോമസ്, തെള്ളിയൂർ ശ്രീരാമാശ്രമം ട്രസ്റ്റ് പ്രസിഡന്റ് ഡി. ഗോപാലകൃഷ്ണൻനായർ തുടങ്ങിയവർ പ്രസംഗിച്ചു.
കേരള പുലയർ മഹാസഭ സംസ്ഥാന അധ്യക്ഷൻ ഡോ.പി.വി. വാവയാണ് ഭദ്രദീപം കൊളുത്തി ധാന്യം സമർപ്പിച്ചത്. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എ.ജി. ശശീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വാമദേവൻ നായർ, വാർഡ് മെമ്പർ ശ്രീജാ ടി.നായർ, കെ.പി.എം.എസ്. സംസ്ഥാന ഉപാധ്യക്ഷ കെ.ബിന്ദു, തിരുവിതാംകൂർ ദേവസ്വം ബോർഡ് സബ്ഗ്രൂപ്പ് ഓഫീസർ ശാന്തി, ഡി.രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ചരൽക്കുന്ന് മൈലാടുംപാറ മഹാദേവർ ക്ഷേത്രത്തിൽനിന്ന് പ്രസിഡന്റ് അനീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ധാന്യങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചത്.
ക്ഷേത്രവളപ്പിലെ വാണിഭമേള ഡിസംബർ മൂന്നു വരെ നടക്കുമെന് ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു.