എരുമേലിയില്‍ വീട്ടമ്മയുടെ നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍

വീട്ടമ്മയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി 40 ഏക്കര്‍ ഭാഗത്ത് കരിപ്പാത്തോട്ടത്തില്‍ വീട്ടില്‍ അമല്‍ ബോസ് (25) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി അറസ്റ്റ് ചെയ്തത്.ഇയാളും സുഹൃത്തും ചേര്‍ന്ന് കഴിഞ്ഞദിവസം രാത്രി 10:00 മണിയോടുകൂടി വീട്ടമ്മയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ഇവരോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

പരാതിയെ തുടര്‍ന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി എം.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ക്കെതിരെ എസ്.സി /എസ്.റ്റി ആക്‌ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റ് പ്രതിക്കായുള്ള തിരച്ചില്‍ ശക്തമാക്കി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ