മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന നവകേരള സദസ്സിൽ ലഭിച്ച അപേക്ഷകളും, 2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈൻ ആയി ലഭിച്ച മുൻഗണന കാർഡിനുള്ള അപേക്ഷകളും പരിശോധിച്ച് ആദ്യ ഘട്ടമെന്ന നിലക്ക് അർഹരായ കാർഡുടമകൾക്ക് മുൻഗണനാ കാർഡ് നൽകുന്നതിന്റെ മല്ലപ്പള്ളി താലൂക്ക് തല ഉദ്‌ഘാടനം 23-ാം രാവിലെ 10.30 നു മല്ലപ്പള്ളി താലൂക്ക് കോൺഫറൻസ് ഹാളിൽ വെച്ച് തിരുവല്ല നിയോജക മണ്ഡലം എം എൽ എ അഡ്വ. മാത്യു റ്റി തോമസ് നിർവഹിച്ചു.
എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് ജിജി പി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസർ എം .അനിൽ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസ്, കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം ജെ ചെറിയാൻ, ആനിക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലിയാഖത്ത് അലി കുഞ്ഞ് റാവുത്തർ, കൊറ്റനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് തങ്കമ്മ ജോർജ്ജ്, മല്ലപ്പളളി താലൂക്ക് സപ്ലൈ ഓഫീസർ വാസുദേവൻ നമ്പൂതിരി ഡി എന്നിവർ പ്രസംഗിച്ചു.