കറുകച്ചാലിൽ ബസ് ഇടിച്ചു യുവതി മരിച്ചു

 

കറുകച്ചാലിൽ ബസ് ഇടിച്ചു യുവതി മരിച്ചു. കറുകച്ചാൽ ബസ് സ്റ്റാൻഡിലെ വ്യാപാരിയായ ചേന്നാട്ട് സാജുവിൻ്റെ മകൾ അൻസു അജി(36) ആണ് മരിച്ചത്. 

കോട്ടയം - പാമ്പാടി - മല്ലപള്ളി റൂട്ടിൽ സർവീസ് നടത്തുന്ന ഹോളിമേരി ബസ്സ് ആണ് സ്റ്റാൻഡിൽ പാർക്ക്‌ ചെയ്യുവാൻ ശ്രമിക്കുന്നതിനിടെ യുവതിയെ ഇടിച്ചിട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചങ്ങനാശ്ശേരി ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ. 

ബസ് അശ്രദ്ധമായി പിന്നിലേക്ക് എടുത്തപ്പോൾ ആണ് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കറുകച്ചാൽ പോലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ