മാന്താനം കവലയിലെ സ്റ്റേഷനറി വ്യാപാരി ഹരിലാലിന്റെ മൂന്നുപവനിലധികം വരുന്ന സ്വർണമാല ശനിയാഴ്ച രാത്രി 11 മണിയോടെ കള്ളന്മാർ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നത്.
രാത്രി കട അടച്ച് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപരിചിതരായ രണ്ട് പേർ മഠത്തിൽക്കാവ് റോഡിൽ ഹരിലാലിന്റെ വണ്ടിക്ക് കൈകാണിച്ചത്. ഒരുമരണ വീട് തിരക്കി. അറിയില്ലെന്ന് പറഞ്ഞപ്പോൾ കുരുമുളക് സ്പ്രേ മുഖത്ത് അടിച്ചു. ഞൊടിയിടയിൽ കഴുത്തിൽക്കിടന്ന മാല പൊട്ടിച്ചെടുത്ത് ഇവർ കടന്നു. കുറച്ചുദൂരം പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. ഇരുവരും മാസ്ക് ധരിച്ചിരുന്നു. മോഷ്ടാക്കൾ അമരഭാഗത്തേക്കാണ് ഓടിപ്പോയത്.
കീഴ്വായ്പൂര് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.