ആനിക്കാട് റോഡിൽ കാസ്റ്റ് അയൺ അടപ്പുകൾ മോഷ്ടിക്കുന്നു


മല്ലപ്പള്ളി വാട്ടർ അതോറിറ്റി പൈപ്പ് ലൈനുകളിലെ വാൽവുകൾക്ക് മുകളിൽ സ്ഥാപിച്ച കാസ്റ്റ് അയൺ അടപ്പുകൾ മോഷണം പോകുന്നു. ആനിക്കാട് പഞ്ചായത്തിൽ നിരവധി കാസ്റ്റ് അയൺ മൂടികളാണ് മോഷണം പോയിരിക്കുന്നത്.

വാൽവുകൾക്ക് ചുറ്റും ഭിത്തിതീർത്ത് മാൻഹോൾ നിർമിച്ച് അതിന് മുകളിലായാണ് അടപ്പ് സ്ഥാപിച്ചിരുന്നത്. ഇവ എടുത്തുമാറ്റിയശേഷം വാൽവ് തിരിച്ച് ജലത്തിന്റെ ദിശ ക്രമീകരിക്കുന്നതിന് വേണ്ടിയാണിത്. ഈ അടപ്പുകൾ ആക്രിക്കടയിൽ കൊടുത്താൽ നല്ല വിലകിട്ടുമെന്നതിനാലാണ് ഈ കാസ്റ്റ് അയൺ അടപ്പുകൾ മോഷ്ടിക്കപ്പെടുന്നത്. കൂടാതെ മാൻഹോൾ മഴയിൽ വെള്ളം ഇറങ്ങി മൂടി പോകുന്നതിന് ഇത്  ഇടയാകുന്നു. 

റോഡുവശത്ത് അടപ്പില്ലാതെ പൈപ്പുകുഴി തുറന്നുകിടക്കുന്നത് അപകടങ്ങൾക്കിടയാക്കുന്നു. സ്ഥലം തിരിച്ചറിയാനായി മരച്ചില്ലുകളും മറ്റുമിട്ട് ഇപ്പോൾ അടയാളപ്പെടുത്തിയിട്ടുണ്ട്. കോൺക്രീറ്റ് അടപ്പുകൾ സ്ഥാപിക്കണമെന്ന് പഞ്ചായത്ത് അംഗങ്ങൾ ആവശ്യപ്പെടുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ