വായ്പൂർ കുളങ്ങരക്കാവിന് സമീപം അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. 50-ഓളം പേർ സംഘർഷത്തിൽ ഉൾപ്പെട്ടതായാണ് വിവരം.
താന്നിക്കാപൊയ്കയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന തൊഴിലാളികൾ തമ്മിലായിരുന്നു സംഘർഷം. സംഘട്ടനം വർധിച്ചപ്പോൾ ചിലർ റോഡിലേക്കിറങ്ങി. തുടർന്ന് അതുവഴിവന്ന സാലിഖ് എന്ന വ്യക്തിയുടെ കാർ തടഞ്ഞു വാഹനത്തിൻറെ ഗ്ലാസ് തകർക്കുകയും ചെയ്തു.
സംഘർഷത്തിൽ സാരമായി പരിക്കേറ്റ ഒരാളെ പെരുമ്പെട്ടി പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ താമസിച്ചിരുന്ന കെട്ടിടത്തിലെ മുറികളിൽ തറയിലും ഭിത്തികളിലും നിറയെ ചോരപ്പാടുകളാണ്.
യാതൊരു നിബന്ധനകളും പാലിക്കാതെയാണ് അതിഥി തൊഴിലാളികളെ ഇവിടെ താമസിപ്പിച്ചിരുന്നതെന്ന് പരാതിയുണ്ട്. ആരോഗ്യ വകുപ്പ്, പഞ്ചായത്ത് അധികൃതരുടെ അനുമതിയും ഇല്ലാ എന്നും പറയുന്നു.