മണിമല ആറ്റിൽ കോമളം കടവിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

വെണ്ണിക്കുളം കോമളം കടവിൽ അന്യ സംസ്ഥാന തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് കോമളം പാലത്തിന്റെ സമീപം ബീഹാർ സ്വാദേശി നരേഷ് (25) നെ യാണ് വെള്ളത്തിൽ നിന്തുന്നതിനിടയ്ക്ക്  കാണാതായത്. വെണ്ണിക്കുളം ബി.ബി.എം കരാർ കമ്പനിയുടെ തൊഴിലാളിയാണ് ഇയാൾ.

കുളിക്കുന്നതിനിടയ്ക്ക് മുന്ന് പേരും ഒഴുക്കിൽപ്പെട്ടെങ്കിലും രണ്ടു പേർ നീന്തി കരപറ്റി, ഒരാളെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ  കോയിപ്രം പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ