കീഴ്‌വായ്പൂര് ഹയർസെക്കൻഡറി മന്ദിരം പണി ജൂണിൽ തുടങ്ങും

ശതാബ്ദി പിന്നിട്ട കീഴ്വായ്പൂര് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ബഹുനില മന്ദിരം പണിയാൻ ജൂണിൽ കരാർ വയ്ക്കുമെന്ന് പി.ഡബ്ല്യു.ഡി. കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ. ജാസ്മിൻ അറിയിച്ചു. ടെൻഡർ ക്ഷണിച്ച് നടപടി പൂർത്തിയായപ്പോഴേക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതാണ് ഒന്നരമാസം വൈകാനിടയാക്കിയത്.

അഞ്ച് നിലയ്ക്കുള്ള അടിസ്ഥാനമിട്ടാണ് പുതിയകെട്ടിടം പണിയുക. ഇപ്പോൾ മൂന്ന് നിലകൾക്കാണ് 154.90 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. ഡിജിറ്റൽ സംവിധാനമുള്ള പത്ത് ക്ലാസ് മുറികളും ലാബും സെമിനാർഹാളും ഓഫീസും പ്രഥമശുശ്രൂഷാമുറിയും ശൗചാലയങ്ങളും ഇവിടെയുണ്ടാകും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ