തിരുവല്ല കാവുംഭാഗം ഗവ.എൽ.പി. സ്‌കൂളിൽ അധ്യാപകരുടേയും പ്രി-പ്രൈമറി ആയയുടേയും ഒഴിവുണ്ട്. വെള്ളിയാഴ്ച 10-ന് അഭിമുഖം നടക്കും.
റാന്നി എംഎസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി സീനിയർ അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ 31ന് 11ന് അഭിമുഖത്തിന് ഓഫിസിലെത്തണം.
പന്തളം എൻഎസ്എസ് ട്രെയിനിങ് കോളജിൽ ജ്യോഗ്രഫി എജ്യുക്കേഷൻ വിഭാഗത്തിലേക്ക് ഒഴിവുള്ള ഗെസ്റ്റ് അധ്യാപക തസ്തികയിലേക്ക് യുജിസി യോഗ്യതയുള്ളവരും കോട്ടയം കോളജ് വിദ്യാഭ്യാസ വകുപ്പ് ഓഫിസിൽ ഗെസ്റ്റ് അധ്യാപക പാനലിൽ റജിസ്റ്റർ ചെയ്തവർക്കും അപേക്ഷിക്കാം. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 31ന് മുൻപ് അപേക്ഷ നൽകണം.
മഞ്ഞിനിക്കര ജി.എൽ.പി.ജി. സ്‌കൂളിലെ താത്കാലിക അധ്യാപക ഒഴിവിലേക്ക് വ്യാഴാഴ്ച 11-ന് അഭിമുഖം നടക്കും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി സ്കൂൾ ഓഫീസിൽ എത്തണം.
മാരൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി, ഫിസിക്സ്, സുവോളജി, ബോട്ടണി, ഗണിതം, ഇക്കണോമിക്സ്, കൊമേഴ്‌സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ്, ഹിന്ദി, മലയാളം വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവിലേക്ക് ബുധനാഴ്ച 10.30-ന് അഭിമുഖം നടക്കും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി സ്കൂൾ ഓഫീസിൽ എത്തണം.
എലിമുള്ളുംപ്ലാക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി, ഫിസിക്സ് അധ്യാപകരുടെ ഒഴിവുണ്ട്. കൂടാതെ ദിവസവേതന അടിസ്ഥാനത്തിൽ പ്രൈമറി അധ്യാപക ഒഴിവുകൾ, ഹൈസ്കൂൾ ഹിന്ദി അധ്യാപക ഒഴിവ് എന്നിവയിലേക്കും നിയമനം നടത്തുന്നു. അഭിമുഖം 31-ന് 11 മണിക്ക് സ്കൂളിൽവെച്ച് നടത്തും.