അധ്യാപക ഒഴുവുകൾ

എഴുമറ്റൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എ. മലയാളം ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രാവിലെ പത്തിന്. ഫോൺ: 9400518229.

കുന്നന്താനം പാലക്കാത്തകിടി സെയ്ന്റ് മേരീസ് ഗവ. ഹൈസ്കൂളിൽ മൂന്ന് വിഷയങ്ങളിൽ എച്ച്.എസ്.ടി. ഒഴിവുകളുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ പത്തിന് സോഷ്യൽ സയൻസ്, 12.30-ന് ഹിന്ദി, രണ്ടിന് ഇംഗ്ലീഷ് എന്ന ക്രമത്തിൽ നടക്കും. ഫോൺ: 0469 2690975.

റാന്നി എസ്‌സി ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലേക്കും ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദിക്കും താൽക്കാലിക ഒഴിവുകളുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ സ്കൂൾ ഓഫിസിലോ മാനേജരുടെ പക്കലോ ജൂൺ 7ന് 4ന് മുൻപ് അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

കോഴഞ്ചേരി കാരംവേലി ഗവ. എൽപി സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. ടിടിസി, കെ ടെറ്റ് യോഗ്യത ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ഇന്ന് 10.30ന് ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

അയിരൂർ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് താൽക്കാലിക ഒഴിവുണ്ട്. 31ന് 10ന് കൊമേഴ്സ് വിഭാഗത്തിലും ജൂൺ 3ന് 10.30ന് കംപ്യൂട്ടർ സയൻസിലും അഭിമുഖം നടക്കും. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി പങ്കെടുക്കാം. 8078262696.

അടൂർ ഗവ. എൽപി സ്കൂളിൽ ഫുൾടൈം അറബിക് ലാംഗ്വേജ് ടീച്ചറുടെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒന്നിന് 10ന് സ്കൂളിൽ എത്തണം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ