എഴുമറ്റൂരിൽ മഴക്കാലപൂർവ ശുചീകരണം

എഴുമറ്റൂർ ഗ്രാമപ്പഞ്ചായത്ത്, എഴുമറ്റൂർ സി.എച്ച്.സി. എന്നിവ ചേർന്ന് മഴക്കാലപൂർവ ശുചീകരണ പരിപാടി നടത്തി. പഞ്ചായത്തിലെ സ്കൂളുകളിലെ കിണറുകളും മറ്റ് പൊതുകിണറുകളും ക്ളോറിൻ ഉപയോഗിച്ച് ശുചീകരിച്ചു. ഇതിന്റെ ഭാഗമായി 14-ാം വാർഡിലെ ശുചീകരണം വാർഡ് മെമ്പർ കൃഷ്ണകുമാർ മുളപ്പോൺ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ഡേവിസ് ജോസഫ്, ജെ.എച്ച്.ഐ. പ്രിൻസി, പ്രിൻസിപ്പൽ എം.ബിന്ദു, അധ്യാപകരായ മായാ യോഗി, എസ്.ബിൻസി, പി.എൻ.സതീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ