എന്റെ തുരുത്തിക്കാട് വാട്സാപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ അനുമോദനവും പഠനം കിറ്റ് വിതരണവും നടത്തി


കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ തുരുത്തിക്കാട് കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന "എന്റെ തുരുത്തിക്കാട് "വാട്സാപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ തുരുത്തിക്കാട് പ്രദേശത്തെ എസ് എസ് എൽ സി വിജയികളായി വിദ്യാർത്ഥികളെ അനുമോദിച്ചു.

ഗ്രൂപ്പ് അഡ്മിൻ ശ്രീ ജേക്കബ് തോമസ് മരുതുക്കുന്നേലിന്റെ അധ്യക്ഷതയിൽ തുരുത്തിക്കാട് ഗവ യു പി സ്കൂളിൽ ചേർന്ന പൊതുസമ്മേളനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി എം ജെ ചെറിയാൻ മണ്ണഞ്ചേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ബെൻസി അലക്സ്,അംഗങ്ങളായ ശ്രീ രതീഷ് പീറ്റർ, ശ്രീമതി ജോളി റെജി, റവ. ഫാ. അനൂബ് സ്റ്റീഫൻ, തുരുത്തിക്കാട് ഗവ യു പി സ്കൂൾ പി റ്റി എ പ്രസിഡന്റ് ശ്രീമതി രജനി ബാലൻ, ശ്രീ മനീഷ് കുറുപ്പ്, ശ്രീ തോമസ് ചാക്കോ മരുതുക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.വിജയികൾക്ക് കാഷ് അവാർഡും നല്കി. 


തുരുത്തിക്കാട് ഗവ യു പി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കുമായി "എന്റെ തുരുത്തിക്കാട് "വാട്സാപ്പ് ഗ്രൂപ്പ് നല്കുന്ന പഠനോപകരണ കിറ്റുകൾ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ബാവ ഏറ്റുവാങ്ങി. ഗ്രൂപ്പ് അംഗങ്ങളായ ശ്രീ സണ്ണി തച്ചക്കാലിൽ, ശ്രീ ഷാജി മുളയ്ക്കമലയിൽ, സ്നോജി കെ ഐസക്ക്, അലക്സ് ചിറ്റപ്പശേരിൽ, മോൻസി ജോർജ് ചിറയിൽ, ബിജു സാം ചെന്നക്കാട്ട്, അജി മാങ്ങാ മുറിയിൽ, ജോർജ് അമ്പലവയലിൽ, ബിജു നൈനാൻ മരുതുക്കുന്നേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ