പക്ഷിപ്പനി; പക്ഷികളുടെ ഉപയോഗവും വിപണനവും നിരോധിച്ചു

പത്തനംതിട്ട ജില്ലയില്‍ തിരുവല്ല നഗരസഭ രണ്ടാം വാര്‍ഡ് എ. അമല്‍ കുമാര്‍, എള്ളിമണ്ണില്‍ ഹൗസ്, ചുമത്ര പി.ഒ, തിരുവല്ല എന്നവരുടെ ഉടമസ്ഥയിലുളള കോഴികളില്‍ പക്ഷിപ്പനി (എച്ച്5എന്‍1) സ്ഥിരീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തുനിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവ് ബാധിത മേഖലയും ഒരു കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെയുള്ള ചുറ്റളവ് സര്‍വയലന്‍സ് മേഖലയുമാണ്.

പ്രഭവ കേന്ദ്രത്തിന്റെ 10 കി.മീ ചുറ്റളവിലുള്ള പ്രദേശങ്ങളായ തിരുവല്ല നഗരസഭ, കുന്നന്താനം, കവിയൂര്‍, പെരിങ്ങര, പുളിക്കീഴ്, കല്ലൂപ്പാറ, പുറമറ്റം, ഇരവിപേരൂര്‍, നെടുമ്പുറം, കടപ്ര, കുറ്റൂര്‍, എന്നീ പ്രദേശങ്ങള്‍ സര്‍വയലന്‍സ് മേഖലയില്‍ ഉള്‍പ്പെടുന്നതിനാല്‍  ഈ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും ജൂലൈ അഞ്ചു വരെ നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനുമായ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി.

ഈ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ വില്‍പ്പനയും, കടത്തലും നടക്കുന്നില്ലായെന്ന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തേണ്ടതും സ്‌ക്വാഡ് രൂപീകരിച്ച് കര്‍ശന പരിശോധനകള്‍ നടത്തേണ്ടതുമാണ്. മൃഗസംരക്ഷണ വകുപ്പിന്റെ ആക്ഷന്‍പ്ലാന്‍ പ്രകാരമുള്ള തയ്യാറെടുപ്പുകളും രോഗനിയന്ത്രണ നടപടികളും കര്‍ശനമായി നടപ്പാക്കുന്നുണ്ടന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഉറപ്പുവരുത്തണം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ