കുളത്തൂർ ഗവ. എൽ.പി.സ്കൂളിൽ എൽ.പി.എസ്.ടി. താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം ജൂൺ 18 രാവിലെ 10-ന്
ആറന്മുള ഗവ.വി.എച്ച്.എസ്.എസിൽ സംസ്‌കൃതം പാർടൈം ജൂനിയർ ടീച്ചർ ഒഴിവുണ്ട്. താത്‌പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ചൊവ്വാഴ്ച രാവിലെ 11-ന് സ്‌കൂൾ ഓഫീസിൽ എത്തിച്ചേരണം.
കുടശ്ശനാട് തണ്ടാനുവിള ഗവ. എസ്.വി.ഹയർസെക്കൻഡറി സ്‌കൂളിൽ ഹിന്ദി, കെമിസ്ട്രി, കൊമേഴ്‌സ് അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. ജൂൺ 20-ന് 11 മണിക്കാണ് അഭിമുഖം.
തുമ്പമൺ മുട്ടം ഗവ. എൽ.പി.സ്‌കൂളിൽ അധ്യാപക ഒഴിവുണ്ട്. ടി.ടി.സി. കെ.ടെറ്റ് യോഗ്യത ഉണ്ടാകണം. ജൂൺ 18-ന് 10.30നാണ് അഭിമുഖം.
ഏഴംകുളം ഗവ.എൽ.പി. സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ എൽ.പി. സ്കൂൾ അധ്യാപക ഒഴിവ്. യോഗ്യത ടി.ടി.സി, കെടെറ്റ്. കൂടിക്കാഴ്ച 18-ന് 10-ന്.