മല്ലപ്പള്ളി പരിയാരം - ചേക്കേകടവ് റോഡിൽ മാലിന്യം തള്ളുന്നതായി പരാതി. ദിവസവും ചാക്കിലും മറ്റും കെട്ടിയ മാലിന്യങ്ങൾ റോഡിന്റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുന്നതായാണ് ആക്ഷേപം. മാലിന്യം റോഡിൽ വലിച്ചെറിയുന്നത് കാരണം തെരുവ് നായ് ശല്യം വർദ്ധിച്ചതായും നാട്ടുകാർ പറയുന്നു.
ഹരിത കർമ്മസേന ശേഖരിച്ച പാഴ് വസ്തുകൾ റോഡിന്റെ അരികിൽ വെച്ചിട്ട് പോകുന്നതായും അത് നായ്ക്കൾ കൂട്ടമായി വന്ന് കടിച്ചുകീറി റോഡിൽ നിരത്തുന്നതായും പരാതി. ഹരിത കർമ്മസേന ശേഖരിക്കുന്ന പാഴ് വസ്തുകൾ റോഡിന്റെ സൈഡിൽ വെയ്ക്കാതെ അവ കൊണ്ട് പോയി വേണ്ട വിധം സംസകരിക്കുന്നതിന് നടപടികൾ പഞ്ചായത്ത് അധികാരികൾ സ്വീകരിക്കണം എന്നും നാട്ടുകാർ ആവിശ്യപ്പെട്ടു.