മല്ലപ്പള്ളി താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ പതാക ദിനാചരണം നടത്തി. യൂണിയൻ ആഫീസിനു മുമ്പിലെ കൊടിമരത്തിൽ യൂണിയൻ ചെയർമാൻ ശ്രി എം.പി ശശിധരൻ പിള്ള പതാക ഉയർത്തി. യൂണിയൻ സെക്രട്ടറി കെ.ജി ഹരീഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിയൻ ഭരണസമിതി അംഗങ്ങൾ കരയോഗ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.