കീഴ്‌വായ്പൂര് ഗവ.വിഎച്ച്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക താൽക്കാലിക ഒഴിവിലേക്ക് 30ന് 11ന് അഭിമുഖം നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫിസിലെത്തണമെന്നു പ്രഥമാധ്യാപിക അറിയിച്ചു. 0469- 2680472.
ഇലന്തൂർ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ താൽക്കാലിക ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. നാളെ 2ന് അഭിമുഖം സ്കൂൾ ഓഫിസിൽ നടക്കും. അസ്സൽ സർട്ടിഫിക്കറ്റുമായി എത്തണം. 9946374043
അടൂർ സെന്റ് സിറിൽസ് കോളജിൽ ഹിസ്റ്ററി വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. പിഎച്ച്ഡി, നെറ്റ് ഉള്ളവർക്ക് മുൻഗണന. അപേക്ഷകർ കൊല്ലം മേഖല കോളജ് വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫിസിൽ താൽക്കാലിക അധ്യാപക പാനലിൽ റജിസ്റ്റർ ചെയ്തിരിക്കണം. യോഗ്യരായവർ നവംബർ 4ന് രാവിലെ 10.30ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജ് ഓഫിസിൽ എത്തണം.
കോന്നി കോളജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജിയിലെ (സിഎഫ്ടികെ) ഫുഡ് ടെക്നോളജി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ലക്‌ചറർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 30. വിവരങ്ങൾക്ക് WWW. supplycokerala.com, www.cfrdkerala.in എന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക. 0468 2961144.