കീഴ്‌വായ്പൂരിൽ മണ്ണ് കയറ്റാൻ വന്ന ആറ് ലോറിക്കെതിരേ കേസ്

Representational Image

കോട്ടയം-കോഴഞ്ചേരി സംസ്ഥാനപാതയിൽ റോഡിന്റെ മധ്യഭാഗം വരെ കടന്നുകയറി പാർക്കു ചെയ്തിരുന്ന ആറ് ലോറികൾക്കെതിരേ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. കീഴ്‌വായ്പൂര് പോലീസ് സ്റ്റേഷന്റെ സമീപം കുന്നിടിച്ച് മണ്ണ് കയറ്റാൻ വന്ന വണ്ടികളാണ് അപകടകരമായ രീതിയിൽ റോഡിൽ അലക്ഷ്യമായി നിർത്തിയിട്ടിരുന്നത്. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് പത്തനംതിട്ട എൻഫോഴ്‌സ്‌മെന്റ് വിഭാഗം അറിയിച്ചു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ