പുറമറ്റം ഗ്രാമപ്പഞ്ചായത്ത് വെറ്ററിനറി ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ആടുവസന്ത നിർമാർജനയജ്ഞം തുടങ്ങി. പ്രതിരോധ കുത്തിവെയ്പ് ഒന്നാംഘട്ട കാമ്പയിൻ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോളി ജോൺ അധ്യക്ഷത വഹിച്ചു. കെ.ഒ. മോഹൻദാസ്, ജൂലി കെ.വർഗീസ്, വെറ്ററിനറി സർജൻ ഡോ. ശ്രീജിത്ത് എൻ.ഭാസ്കരൻ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ പി. ബീനകുമാരി, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എസ്. സുമ എന്നിവർ പങ്കെടുത്തു.
പുറമറ്റത്ത് ആട് വസന്തയ്ക്കെതിരേ കുത്തിവെപ്പ്
0