തോട്ടപ്പുഴശ്ശേരിയിൽ പതിനാറുകാരിക്ക് നേരെ ലൈംഗിക പീഡനം; പതിനെട്ടുകാരന്‍ അറസ്റ്റില്‍

പത്തനംതിട്ട തോട്ടപ്പുഴശ്ശേരിയിൽ പ്രായപൂര്‍ത്തായാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പതിനെട്ടുകാരന്‍ അറസ്റ്റില്‍. തോട്ടപ്പുഴശ്ശേരി ചിറയറമ്ബ് കുറിയന്നൂര്‍ അച്ചാര്‍ ഫാക്ടറി പാറയില്‍ വീട്ടില്‍ വിവേക് വിനോദ്(18)നെയാണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതി ഇയാളുടെ വീട്ടിലെത്തിച്ചാണ് കുട്ടിയെ ബലം പ്രയോഗിച്ച്‌ ലൈംഗിക പീഡനത്തിന് വിധേയയാക്കിയത്. ജൂലൈയില്‍ സ്‌കൂള്‍ കലോത്സവത്തിന്റെ ദിവസമാണ് പെണ്‍കുട്ടി ആദ്യമായി പീഡനത്തിനിരയായത്. ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോകുന്ന വഴിക്ക് കുട്ടിയെ യുവാവ് സ്വന്തം വീട്ടിലേക്ക് സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ കുട്ടിയുടെ മാതാവ് സ്റ്റേഷനില്‍ എത്തി പോലീസില്‍ വിവരം അറിയിച്ചു. അമ്മയുടെ സാന്നിധ്യത്തില്‍ പോലീസ് സ്റ്റേഷനിലെ ശിശു സൗഹൃദ ഇടത്തില്‍ വച്ച്‌ എസ് സി പി ഓ ഷെബി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

പ്രതിയുടെ മൊബൈല്‍ ഫോണ്‍ ബന്തവസ്സിലെടുത്ത് ശാസ്ത്രീയ പരിശോധനക്ക് അയച്ചു. കുട്ടിയെ കയറ്റിക്കൊണ്ടുപോയ സ്‌കൂട്ടറും പോലീസ് പിടിച്ചെടുത്തു. കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍, എസ് സി പി ഓ ജോബിന്‍, ഷെബാന, സി പി ഓ പരശുറാം എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കുട്ടിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ