മല്ലപ്പള്ളി താലൂക്കില്‍ പെരുംമ്പെട്ടി വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന എല്ലാ വസ്തു ഉടമസ്ഥരുടേയും ഭൂമിയുടെ അതിര്‍ത്തി തിട്ടപ്പെടുത്തി പേര്, വിസ്തീര്‍ണ്ണം ഉള്‍പ്പെടുന്ന ഡിജിറ്റല്‍ റിസര്‍വെ റിക്കാര്‍ഡുകള്‍ ഓണ്‍ലൈനായി എന്റെ ഭൂമി പോര്‍ട്ടലിലും (https://entebhoomi.kerala.gov.in) പെരുംമ്പെട്ടി ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
വസ്തു ഉടമസ്ഥര്‍ക്ക് റിക്കാര്‍ഡുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ പരിശോധിക്കാം. ഭൂമിയില്‍മേലുള്ള അവകാശം കാണിക്കുന്ന റിക്കാര്‍ഡുകള്‍ സഹിതം അപ്പീല്‍ പരാതികള്‍ പരസ്യം പ്രസിദ്ധപ്പെടുത്തിയ തീയതി (ഫെബ്രുവരി 25) മുതല്‍ 30 ദിവസങ്ങള്‍ക്കകം പത്തനംതിട്ട റിസര്‍വെ നം-1 സൂപ്രണ്ടിന് ഫോറം നമ്പര്‍ 160- ല്‍ നേരിട്ടോ, ''എന്റെ ഭൂമി പോര്‍ട്ടല്‍'' മുഖേന ഓണ്‍ലൈനായോ സമര്‍പ്പിക്കണം.
നിശ്ചിത ദിവസത്തിനകം റിക്കാര്‍ഡുകള്‍ പരിശോധിച്ച് അപ്പീല്‍ സമര്‍പ്പിക്കാത്ത പക്ഷം ഡിജിറ്റല്‍ റിസര്‍വെ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ അന്തിമമായി പരിഗണിച്ച് സര്‍വെ അതിരടയാള നിയമം പതിമൂന്നാം വകുപ്പ് അനുസരിച്ചുള്ള ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തി റിക്കാര്‍ഡുകള്‍ അന്തിമമാക്കും. സര്‍വെ സമയത്ത് തര്‍ക്കം ഉന്നയിച്ച് തീരുമാനമെടുത്ത് സര്‍വെ അതിരടയാള നിയമം 10-ാം വകുപ്പ്, രണ്ടാം ഉപവകുപ്പ് പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂഉടമസ്ഥര്‍ക്ക് അറിയിപ്പ് ബാധകമല്ല.