പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മല്ലപ്പള്ളിയിൽ ജോലി ചെയ്യുന്ന യുവാവ് അറസ്റ്റില്‍


ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ കേസില്‍ മല്ലപ്പള്ളിയിൽ ജോലി ചെയ്യുന്ന യുവാവ് അറസ്റ്റില്‍. മല്ലപ്പുഴശേരി കുഴിക്കാല ചരിവുപറമ്പില്‍ വീട്ടില്‍ വിമല്‍ വിജയന്‍(23) ആണ് പിടിയിലായത്. മല്ലപ്പള്ളിയിലുള്ള വാഹന ഷോറൂമില്‍ വാഷിങ് ജോലി ചെയ്തുവരികയായിരുന്നു പ്രതി.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വനിതാ എസ് ഐ. കെ ആര്‍ ഷെമിമോള്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എസ് ഐ വി വിഷ്ണുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ