മല്ലപ്പള്ളി പി ഡബ്ലിയു ഡി റസ്റ്റ് ഹൗസിനു സമീപം വീണ്ടും അപകടം. നിയന്ത്രണം വിട്ട റിക്കവറി വാനും വാഹനത്തിൽ ഉണ്ടായിരുന്ന വാഹനവും ബാരിക്കേട് തകർത്ത് കുഴിയിലേക്ക് മറിയുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് അപകടം നടന്നത്. വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് ചെറിയ പരുക്കുകൾ ഉണ്ട്.
അടുത്തിടെ ഉണ്ടായ അപകടത്തിൽ സുരക്ഷാവേലിയും സംരക്ഷണഭിത്തിയും തകർന്ന ഭാഗത്തുകൂടിയാണ് റിക്കവറി വാൻ താഴ്ചയിൽപെട്ടത്.അപകടങ്ങൾ തുടർക്കഥയാകുന്നതോടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്ന് ഒരുമാസം മുൻപ് നടന്ന താലൂക്ക് വികസനസമിതിയിൽ ആവശ്യമുയർന്നിരുന്നുവെങ്കിലും നടപ്പായില്ല. അപകടം ഒഴിവാക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.