പത്തനംതിട്ട ജില്ലാ ജനകീയ ശുചീകരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിൽ ശാസ്താംങ്കൽ ജംഗ്ഷനിൽ വച്ച് 19.07.2025 ശനിയാഴ്ച്ച പകൽ 11 മണിക്ക് നടക്കും. ബഹു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി കെ ലതാകുമാരി ഉദ്ഘാടനം ചെയ്യും. ഗ്രാപഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, മറ്റ് ജന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, എൻഎസ്എസ് വേളണ്ടിയർമാർ തുടങ്ങിയവരും ശുചീകരണ യജ്ഞത്തിൽ അണിനിരക്കും.
മാലിന്യ മുക്തം നവകേരളം - ശുചീകരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കല്ലൂപ്പാറയിൽ
0