കോട്ടാങ്ങലിൽ മരം വീണ് ഗൃഹനാഥൻ മരിച്ചു

കനത്ത കാറ്റിലും മഴയിലും മരംവീണു ഷെഡ് തകർന്നാണു കോട്ടാങ്ങൽ വെള്ളിക്കര ബേബി ജോസഫ് (60) മരിച്ച സംഭവം ഇന്നലെ വൈകിട്ട് ഏഴിനാണു പുറത്തറിയുന്നത്. ടാക്സി ഡ്രൈവറായ ബേബിയും ഭാര്യ ജ്യോതിയുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. സഹോദരിയുടെ വീട്ടിലായിരുന്ന ഭാര്യ ജ്യോതി, ബേബിയെ ഫോണിൽ വിളിച്ചപ്പോൾ എടുക്കാത്തതിനെ തുടർന്ന് അയൽവാസികളെ വിവരം അറിയിച്ചു. 

അവർ പോയി നോക്കിയപ്പോഴാണ് വീടിനു ചേർന്നുള്ള ഷെഡിനു സമീപം ബേബി മരിച്ചു കിടക്കുന്നതായി കണ്ടെത്തുന്നത്. കാറ്റടിച്ചു മരം മുകളിലേക്ക് വീണു ഷെഡ് തകർന്നതാകാം കാരണമെന്നാണു പൊലീസ് നിഗമനം. മല്ലപ്പള്ളി സ്വകാര്യ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മക്കൾ: മിലൻ, മെർലിൻ.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ