കെ.എസ്.ഇ.ബി ടോൾഫ്രീ നമ്പർ '1912' സ്തംഭിച്ചുപരാതികൾക്കായി പുതിയ സംവിധാനം


മല്ലപ്പള്ളി: ബി.എസ്.എൻ.എൽ ടെലിഫോൺ ലൈനുകളിലെ സാങ്കേതിക തകരാർ മൂലം കെ.എസ്.ഇ.ബിയുടെ ടോൾഫ്രീ കസ്റ്റമർ കെയർ നമ്പരായ 1912-ന്റെ പ്രവർത്തനം തടസ്സപ്പെട്ടു. കഴിഞ്ഞ രണ്ട് മണിക്കൂറിലധികമായി ഈ നമ്പറിൽ സേവനം ലഭ്യമാകുന്നില്ലെന്ന് അധികൃതർ അറിയിച്ചു.

തകരാർ പരിഹരിക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്നും എത്രയും വേഗം സേവനം പുനഃസ്ഥാപിക്കാൻ കഴിയുമെന്നും ബി.എസ്.എൻ.എൽ അറിയിച്ചിട്ടുണ്ട്.

ടോൾഫ്രീ നമ്പർ പ്രവർത്തനരഹിതമായ സാഹചര്യത്തിൽ, ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ പരാതികൾ അറിയിക്കാൻ കെ.എസ്.ഇ.ബി ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി സംബന്ധമായ പരാതികൾ 9496001912 എന്ന  നമ്പറിൽ അറിയിക്കാവുന്നതാണ്:

ഈ നമ്പറിൽ നേരിട്ട് വിളിച്ചോ വാട്സാപ്പ് സന്ദേശം അയച്ചോ പരാതികൾ രജിസ്റ്റർ ചെയ്യാം. സേവനത്തിലുണ്ടായ തടസ്സത്തിൽ കെ.എസ്.ഇ.ബി നിർവ്യാജം ഖേദം പ്രകടിപ്പിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ