വെണ്ണിക്കുളം: നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിലിടിച്ച് കയറി മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു. റാന്നി-വെണ്ണിക്കുളം റോഡിൽ മാവേമണ്ണിനും പഞ്ചായത്ത് ഓഫീസിനും ഇടയിലുള്ള പള്ളിപ്പറമ്പിൽ പടിയിൽ ഇന്നലെ ച്ചയ്ക്ക് ഏകദേശം 12 മണിയോടെയായിരുന്നു അപകടം.
മാവേലിക്കരയിൽ നിന്നും മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ പരിക്കേറ്റവർ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

