നൂറോമ്മാവിൽ സൗജന്യ നേത്ര പരിശോധനയും തിമിരരോഗ നിർണ്ണയ ക്യാമ്പും മെയ് രണ്ടിന്

നൂറോമ്മാവ് ഐ.പി.സി. ശാലേം ചർച്ച്, തിരുവല്ല കല്ലട ഐ കെയർ ഹോസ്പിറ്റൽ, മല്ലപ്പള്ളി മൈക്രോ ലാബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രദേശവാസികൾക്കായി സൗജന്യ നേത്ര പരിശോധനയും തിമിരരോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിക്കുന്നു. 2026 മെയ് 02 ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ നൂറോമ്മാവ് ഐ.പി.സി. ശാലേം ചർച്ചിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. ടി. ഏബ്രഹാം ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഐ.പി.സി. ശാലേം ചർച്ച് പാസ്റ്റർ ജിൻസൺ മാത്യു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തിരുവല്ല കല്ലട ഐ കെയർ ഹോസ്പിറ്റലിലെ നേത്രരോഗ വിദഗ്ദ്ധ ഡോ. ഐശ്വര്യ കെ. ആർ. ക്യാമ്പ് വിശദീകരണം നൽകുന്നതാണ്.

കാരുണ്യ സുരക്ഷാ ആരോഗ്യ കാർഡ് ഉടമകൾക്ക് ക്യാമ്പിലൂടെ തികച്ചും സൗജന്യമായി തിമിര ശസ്ത്രക്രിയ ലഭ്യമാകും എന്നതാണ് ഈ ഉദ്യമത്തിന്റെ പ്രധാന ആകർഷണം. കൂടാതെ, ആധുനിക രീതിയിലുള്ള മറ്റ് തിമിര ശസ്ത്രക്രിയകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭ്യമാക്കും. കാഴ്ച പരിമിതിയുള്ളവർക്കായി ഗുണനിലവാരമുള്ള ലെൻസുകളും ഫ്രെയിമുകളും അടങ്ങിയ കണ്ണടകൾ പ്രത്യേക ക്യാമ്പ് പാക്കേജ് നിരക്കിൽ ലഭ്യമാണ്. കണ്ണടകൾ ആവശ്യമുള്ളവർ മുൻകൂട്ടി അഡ്വാൻസ് തുക നൽകി ബുക്ക് ചെയ്യേണ്ടതാണ്.

പ്രമുഖ ഇൻഷുറൻസ് കമ്പനികളായ സ്റ്റാർ ഹെൽത്ത്, റിലയൻസ്, നിവ ബുപ്പ, ചോള എം.എസ് തുടങ്ങിയവയുടെ പരിരക്ഷയും ക്യാമ്പിന്റെ ഭാഗമായി ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ കല്ലട ഐ കെയർ ഹോസ്പിറ്റലിന്റെ 9188154470 എന്ന നമ്പറിലോ,  കെ. കെ. അലക്സാണ്ടർ (9567679144), രാജൻ തോമസ് (9745080458) എന്നിവരുടെ നമ്പറുകളിലോ വിളിച്ച് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ