മല്ലപ്പള്ളിയിൽ നിന്ന് പാലക്കാട്ടേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് വർഗീസ് മാമ്മൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു

മല്ലപ്പള്ളി: കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിൽ നിന്ന് മുൻപ് നിർത്തലാക്കിയ മുഴുവൻ സർവീസുകളും പുനരാരംഭിക്കുമെന്നും, 'ഗ്രാമവണ്ടികൾ' ഉൾപ്പെടെയുള്ള പുതിയ സർവീസുകൾ ഉടൻ ആരംഭിക്കുമെന്നും തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മൻ പ്രഖ്യാപിച്ചു. മല്ലപ്പള്ളിയിൽ നിന്ന് പാലക്കാട്ടേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും അഭ്യർത്ഥനയെത്തുടർന്ന് എം.എൽ.എ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് 2024 മേയ് മുതൽ നിർത്തിവച്ചിരുന്ന ഈ സർവീസ് പുനരാരംഭിക്കാൻ ഉത്തരവായത്.

 പുതിയ സമയക്രമം അനുസരിച്ച് രാവിലെ 6 മണിക്ക് മല്ലപ്പള്ളിയിൽ നിന്ന് പുറപ്പെടുന്ന ബസ് പത്തനംതിട്ടയിലെത്തും. തുടർന്ന് 7 മണിക്ക് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട് മല്ലപ്പള്ളി, കോട്ടയം വഴി പാലക്കാട്ടേക്ക് പോകും. മടക്കയാത്ര ഉച്ചയ്ക്ക് 2.20-ന് പാലക്കാട്ടുനിന്ന് തിരിച്ച് രാത്രി 9 മണിക്ക് മല്ലപ്പള്ളിയിൽ എത്തിച്ചേരും. 

ചടങ്ങിൽ മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സാബു അധ്യക്ഷത വഹിച്ചു. ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രതിനിധികളും വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ