നെടുമ്പ്രം, പൊടിയാടി പ്രദേശങ്ങളിലെ സർക്കാർ സ്കൂളുകളിൽ നിലവിലുള്ള താൽക്കാലിക അധ്യാപക, ജീവനക്കാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
നെടുമ്പ്രം ഗവ. ഹൈസ്കൂളിൽ എഫ്.ടി.സി.എം എൽ.പി അധ്യാപക തസ്തികകളിലാണ് താൽക്കാലിക ഒഴിവുകളുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ ഒന്നിന് പകൽ 2 മണിക്ക് സ്കൂളിൽ നേരിട്ടെത്തേണ്ടതാണ്.
പൊടിയാടി ഗവ. എൽ.പി സ്കൂളിൽ എൽ.പി.എസ്.എ താല്ക്കാലിക ഒഴിവിലേക്ക് ഇന്ന് രാവിലെ 10.30-ന് അഭിമുഖം നടക്കും. ടി.ടി.സി, ഡി.എൽ.എഡ്, കെ-ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

