പനിക്ക് ചികിത്സ തേടണം: പത്തനംതിട്ടയിൽ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട ജില്ലയിൽ എച്ച്1 എൻ1 (H1N1) ഇൻഫ്ലുവൻസ, വൈറൽ പനി എന്നിവ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ പനി പടരാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. സ്കൂൾ കുട്ടികളിൽ പനി, ചുമ, തൊണ്ടവേദന, ശരീരവേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ആവശ്യമായ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ. അനിതകുമാരി അറിയിച്ചു. ദീർഘകാല രോഗങ്ങളുള്ള കുട്ടികൾക്ക് ഇൻഫ്ലുവൻസ ലക്ഷണങ്ങൾ കണ്ടാൽ കൂടുതൽ ശ്രദ്ധിക്കണം.

രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ രക്ഷിതാക്കളുടെ പങ്ക് നിർണായകമാണ്. ഇത്തരം രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കാതിരിക്കാനും ആവശ്യമായ ചികിത്സ ഉറപ്പാക്കാനും രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സ്കൂൾ അധികൃതരും അറിയിച്ചിട്ടുണ്ട്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ