മല്ലപ്പള്ളി കെ. എസ്. ആർ. റ്റി. സി ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിച്ചു പൂർണ്ണ സജ്ജമാക്കുമെന്ന് വർഗീസ് മാമ്മൻ എം. എൽ. എ. നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കും. വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാൽ നിലവിലുള്ള ഓഫീസ് കെട്ടിടത്തിന്റെ മുകളിൽ ഒരു നിലകൂടി പണിയുകയും, സൗച്യാലയങ്ങളുടെ കുറവ് പരിഹരിക്കുകയും, വാഹനങ്ങൾ പണിയുവാനുള്ള റാമ്പിന്റെ അപര്യാപ്തത പരിഹരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മല്ലപ്പള്ളി ഡിപ്പോയുടെ കുറവുകൾ നേരിൽ കണ്ട് മനസ്സിലാക്കുവാൻ എത്തിയതായിരുന്നു അദ്ദേഹം. ജനകീയമായി നിർമ്മിച്ച ഈ ഡിപ്പോയിൽ നിന്നും പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുവാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാൻ മല്ലപ്പള്ളി ഗ്രാമ പഞ്ചായത്തിനെയും, വാട്ടർ ടാങ്ക് സ്ഥാപിക്കുവാൻ മല്ലപ്പള്ളി റോട്ടറി ക്ലബ്ബിനേയും അദ്ദേഹം ചുമതലപ്പെടുത്തി. മുൻ എം. എൽ. എ റ്റി. എസ് ജോൺ ചെയർമാനായും കെ. ജി. സാബു കൺവീനറുമായ താലൂക്ക് വികസന സമിതിയാണ് ഡിപ്പോ നിർമ്മിച്ച് സർക്കാരിന് കൈമാറിയത്.
പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. സാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജി. സതീഷ് ബാബു, ഡോ : ബിജു. റ്റി. ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, ഡി. സി. സി ജനറൽ സെക്രട്ടറി കോശി. പി. സക്കറിയ, കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു പാലാഴി, തോമസ് മാത്യു, ജോൺസൺ കുര്യൻ, സാം പട്ടേരിൽ, കൃഷ്ണൻകുട്ടി മുള്ളങ്കുഴി, സി. പി. മാത്യു, ലിബിൻ ജോസഫ്,എം. കെ. സുഭാഷ് കുമാർ, ലിൻസൺ പാറോലിക്കൽ, സിന്ധു സുഭാഷ്, അനു എബി വർഗീസ്, ജീന. കെ. ചാക്കോ, സോഫി ജോജോ, സന്തോഷ് ചാമക്കാല,ബെൻസി അലക്സ്, സജി തോട്ടത്തിമലയിൽ, അനിത ചാക്കോ, കുര്യൻ മത്തായി, റ്റിജു തോമസ്, ബാബു പടിഞ്ഞാറേക്കുറ്റ് എന്നിവർ സന്നിഹാതരായിരുന്നു.

