സെൻസസ് 2027 തുടക്കമാകുന്നു


  • 'സെൽഫ് എന്യൂമറേഷൻ' ജൂൺ 16 മുതൽ 30 വരെ
  • https://se.census.gov.in വെബ്സൈറ്റ് വഴി പൊതുജനങ്ങൾക്ക് വിവരങ്ങൾ സ്വയം നൽകാം

സെന്സസുമായി ബന്ധപ്പെട്ട് സ്വയം വിവരങ്ങള് നല്കാന് ജൂണ് 16 മുതല് സൗകര്യം. ഭവന പട്ടികപ്പെടുത്തലിനായി എന്യൂമറേറ്റര് വീടുകളില് എത്തുന്നതിന് മുമ്പ് https://se.census.gov.in വെബ് പോര്ട്ടലിലൂടെ പൊതുജങ്ങള്ക്ക് സെല്ഫ്-എന്യുമറേഷന് (എസ്.ഇ) ചെയ്യുന്നതിന് ജൂണ് 30 വരെ അവസരമുണ്ട്. രാജ്യത്തെ 16- മത് ജനസംഖ്യ കണക്കെടുപ്പ് 2026-27 വര്ഷങ്ങളില് രണ്ട് ഘട്ടങ്ങളിലാണ് നടത്തുന്നത്. പ്രാരംഭഘട്ടമായ ഹൗസ് ലിസ്റ്റിംഗ് പ്രോസസ്സ് സംസ്ഥാനത്ത് ജൂലൈ ഒന്നിന് ആരംഭിക്കും.


സര്ക്കാര്/അര്ധസര്ക്കാര്/പൊതുമേഖലാ സ്ഥാപനങ്ങള്, മറ്റു ഉദ്യോഗസ്ഥര് എന്നിവര് സ്വയം കണക്കെടുപ്പ് നടത്താന് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വ്യാപകമായ പ്രചാരണം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പ്രിന്സിപ്പല് സെന്സസ് ഓഫീസര് കൂടിയായ ജില്ല കലക്ടര് എ നിസാമുദ്ദീന് അറിയിച്ചു.

സ്വയം വിവരങ്ങള് നല്കേണ്ട വിധം


https://se.census.gov.in പോര്ട്ടല് സന്ദര്ശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കുക. കുടുംബനാഥന്റെ പേരും മൊബൈല് നമ്പറും നല്കി രജിസ്റ്റര് ചെയ്യുക. ഒരു മൊബൈല് നമ്പര് ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാവൂ. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഒ.ടി.പി. വഴി വെരിഫിക്കേഷന് പൂര്ത്തിയാക്കുക. ഒരിക്കല് തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാന് കഴിയില്ല. പോര്ട്ടലിലെ മാപ്പില് വീടിന്റെ കൃത്യമായ സ്ഥാനം 'റെഡ് മാര്ക്കര്' ഉപയോഗിച്ച് അടയാളപ്പെടുത്തണം. സെന്സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്ക്ക് മറുപടി നല്കി വിവരം പരിശോധിച്ച് ഫൈനല് സബ്മിറ്റ് നല്കുക.


വിവരങ്ങള് വിജയകരമായി നല്കി കഴിഞ്ഞാല് 'എച്ച്' എന്ന് തുടങ്ങുന്ന 11 അക്ക സെല്ഫ്-ഇന്യൂമറേഷന് ഐഡി (എസ് ഇ ഐഡി) ലഭിക്കും. സെന്സസ് ഉദ്യോഗസ്ഥര് പിന്നീട് വീട് സന്ദര്ശിക്കുമ്പോള് ഈ ഐഡി കൈമാറിയാല് മതി. ഇതോടെ വിവരങ്ങള് ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും. ജൂണ് 30 നകം വിവരങ്ങള് സമര്പ്പിക്കാത്തവര്ക്ക് സെല്ഫ്-ഇന്യൂമറേഷന് പൂര്ത്തിയാക്കാന് കഴിയില്ല. സമര്പ്പിക്കാത്തവരുടെ വിവരങ്ങള് ഉദ്യോഗസ്ഥര് നേരിട്ട് ശേഖരിക്കും. കൂടുതല് വ്യക്തതയ്ക്ക് പോര്ട്ടലില് യൂസര് ഗൈഡും ലഭിക്കും. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ