മല്ലപ്പള്ളിയിൽ കല്ലറയിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയ സംഭവം: പോലീസ് അന്വേഷണം ഊർജിതമാക്കി


മല്ലപ്പള്ളി: മല്ലപ്പള്ളി സെഹിയോൻ മാർത്തോമ്മാ പള്ളി (വെട്ടോലി പള്ളി) സെമിത്തേരിയിലെ കല്ലറയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന വലിയ ഗ്രാനൈറ്റ് സ്ലാബ് കഴിഞ്ഞ ദിവസം മോഷണം പോയി. താന്നിക്കൽ കുടുംബക്കല്ലറയിൽ ടി. എസ്. വർഗീസ്, ഏലിയാമ്മ വർഗീസ് എന്നിവരെ സംസ്കരിച്ചിട്ടുള്ള കല്ലറയുടെ മുകളിലുള്ള ഗ്രാനൈറ്റ് സ്ലാബാണ് നഷ്ടപ്പെട്ടത്.

ഏകദേശം ഏഴ് അടിയോളം നീളവും രണ്ടര അടിയിലേറെ വീതിയുമുള്ള ഗ്രാനൈറ്റ് സ്ലാബാണ് കോൺക്രീറ്റ് കല്ലറയുടെ മുകളിൽ നിന്ന് മോഷ്ടാക്കൾ കൊണ്ടുപോയത്. ഭാരമേറിയ ഗ്രാനൈറ്റ് നീക്കം ചെയ്യണമെങ്കിൽ കൂടുതൽ ആളുകളുടെ സഹായം ആവശ്യമായി വരാം. കഴിഞ്ഞ ഞായറാഴ്ച പള്ളിയിൽ നടന്ന ആരാധനയ്ക്ക് ശേഷം പള്ളി അധികൃതർ സെമിത്തേരി സന്ദർശിച്ചപ്പോഴാണ് ഗ്രാനൈറ്റ് സ്ലാബ് നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്.

കല്ലറ തുറക്കാൻ യാതൊരു ശ്രമവും നടന്നിട്ടില്ലെന്നും കേവലം മുകളിലെ ഗ്രാനൈറ്റ് മാത്രമാണ് മോഷ്ടിക്കപ്പെട്ടതെന്നും പള്ളി ഭാരവാഹികൾ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പള്ളി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, കീഴ്വായ്പൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് പ്രാഥമിക അന്വേഷണം നടത്തി. കല്ലറ കേന്ദ്രീകരിച്ച് നടന്നിട്ടുള്ള ഈ അസാധാരണ മോഷണം പ്രദേശത്ത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ