മല്ലപ്പള്ളി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിചയം ഭാവിക്കി സമീപിച്ച് ഉപദ്രവിക്കാനും പീഡിപ്പിക്കാനും ശ്രമിച്ച കേസിൽ പ്രതിയെ പോലീസ് പിടികൂടി. കൊറ്റനാട് മുക്കുഴിമ്മൽ ഹൗസിൽ പ്രവീൺ പ്രമോദ് (23) ആണ് പെരുമ്പെട്ടി പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ വർഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 16 വയസ്സുള്ള പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഇയാൾ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അടുത്തിടെയാണ് കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. ഇതിനെത്തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
എസ്.എച്ച്.ഒ സുനിൽ കുമാർ, എസ്.ഐമാരായ ഷിജു, ഉണ്ണിക്കൃഷ്ണൻ, എ.എസ്.ഐ ഷെറീന, സി.പി.ഒമാരായ അലക്സ്, രതീഷ്, രാജേഷ്, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

