മല്ലപ്പള്ളി വാട്ടർ അതോറിറ്റിയുടെ ഇൻടേക് പമ്പ് ഹൗസിലെ മോട്ടറുകൾ വോൾട്ടേജ് വ്യതിയാനം മൂലം തകരാറിലായതിനെ തുടർന്ന് പഞ്ചായത്തിലെ വിവിധയിടങ്ങളിൽ മൂന്ന് ദിവസത്തേക്ക് ജലവിതരണം തടസ്സപ്പെടും.
പൂർണ്ണമായും ജലവിതരണം മുടങ്ങുന്ന ഇടങ്ങൾ: കീഴ്വായ്പൂര്, മുരണി, ചേർത്തോട്, പള്ളിപ്പടി, സി.എം.എസ് സ്കൂൾ, മല്ലപ്പള്ളി ടൗൺ, അണിമ, ആശുപത്രിപ്പടി, വൈ.എം.സി.എ, മഞ്ഞത്താനം, മങ്കുഴിപ്പടി, പുതുക്കുളം.
ഭാഗികമായി തടസ്സപ്പെടുന്ന ഇടങ്ങൾ: കൈപ്പറ്റ സംഭരണിയിൽ നിന്ന് ജലവിതരണമുള്ള പരിയാരം, കൈപ്പറ്റ, മൂശാരിക്കവല, ചേക്കേക്കടവ്, നെല്ലിമൂട്, മാർക്കറ്റ് റോഡ്.

