എഴുമറ്റൂർ: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പത്തടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞ് അപകടം. എഴുമറ്റൂരിനും ചാലാപ്പള്ളിക്കും ഇടയിൽ മാക്കാട് ഭാഗത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്.
മാക്കാടിന് സമീപം റോഡരികിലെ പത്തടി താഴ്ചയുള്ള തോട്ടിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടനെ ഓടിയെത്തിയ പ്രദേശവാസികളാണ് ഡ്രൈവറെ ഓട്ടോറിക്ഷയ്ക്കുള്ളിൽ നിന്നും പുറത്തെടുത്തത്. പരിക്കേറ്റ ഡ്രൈവറെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം.
രാത്രിസമയത്തെ കാഴ്ചക്കുറവാകാം അപകടത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

