വായ്പൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിലും, ജൂനിയർ അധ്യാപക വിഭാഗത്തിൽ ബോട്ടണി, ഫിസിക്സ്, ഇംഗ്ലീഷ്, ഹിന്ദി, കൊമേഴ്സ് എന്നീ വിഷയങ്ങളിലുമാണ് ഒഴിവുകളുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഈ മാസം 28-ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9447356855 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായ്പൂർ എൻ.എസ്.എസ് എച്ച്.എസ്.എസിൽ അധ്യാപക ഒഴിവ്; അഭിമുഖം 28-ന്
0

