തിരുവല്ല: എം.ജി.എം എച്ച്.എസ്.എസ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗണിതശാസ്ത്ര (Mathematics) വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 25-ാം തീയതി രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 94475 63590 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
തിരുമൂലപുരം: ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരുടെ താൽക്കാലിക ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം സീനിയർ അധ്യാപക, കെമിസ്ട്രി വിഭാഗത്തിൽ ജൂനിയർ അധ്യാപക ഒഴിവുകളാണുള്ളത്.
യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ സഹിതം 28-ാം തീയതി രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ടെത്തേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
0469 2602619, 94965 51166

