മല്ലപ്പള്ളി - നൂറോമ്മാവ് റോഡിൽ കാടു കൈയടക്കി

മല്ലപ്പള്ളി - നൂറോമ്മാവ്  റോഡിന്റെ വശങ്ങളില്‍ വാഹന ഡൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ കുറ്റിക്കാടുകള്‍, കാടും പടലും വെട്ടിമാറ്റാന്‍ യഥാസമയം അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല.

തകർന്ന് കിടക്കുന്ന റോഡിൽ പല ഭാഗങ്ങളില്‍ (പുല്ലുകുത്തി മുതല്‍ മുറ്റത്തുമ്മാവ് വരെയുള്ള) വലിയ കാടുകള്‍ ഇരുവശവും വളര്‍ന്നിട്ടുണ്ട്‌. വളവുകളുള്ള റോഡിന്റെ വശങ്ങളില്‍ കാടുവളരുന്നത്‌ അപകടങ്ങള്‍ക്ക്‌ കാരണമായിട്ടുണ്ട്‌. 

ദുരെനിന്ന്‌ വരുന്ന ഡ്രൈവര്‍മാര്‍ക്ക്‌ എതിരെ വരുന്ന വാഹനങ്ങള്‍ ഇതുകാരണം കാണാന്‍ കഴിയില്ല. കാടുമൂലം എതിരെ വരുന്ന വാഹനത്തിന്ന്‌ സൈഡ്‌ കൊടുക്കുവാന്‍ പോലും സ്ഥലമില്ല പലയിടത്തും. കാല്‍നടക്കാര്‍ക്ക്‌ വാഹനം തട്ടാതെയും മുള്ളിൽ ഉടക്കാതെയും മാറി നടക്കുവാന്‍ പോലമുള്ള ഇടമില്ല.

ഭാരവണ്ടികളുടെ തിരക്കേറിയ പാതയായതിനാലും തകർന്നു കിടക്കുന്ന റോഡയതിനാലും ഇവിടെ അപകടസാധ്യത ഏറുകയാണ്‌. 

കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളില്‍ രാത്രി കാലത്ത്‌ മാലിന്യം തള്ളലും പതിവാണ്‌. ഇതുമുലം തെരുവുനായക്കളുടെ ശല്യവും രൂക്ഷമാണ്. 


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ