കല്ലൂപ്പാറ മുന്‍ എംഎല്‍എ സി.എ.മാത്യു അന്തരിച്ചു


കല്ലൂപ്പാറ മുന്‍ എംഎല്‍എ സി.എ.മാത്യു (87) അന്തരിച്ചു. പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അന്ത്യം. സംസ്‌കാരം പിന്നീട്. 1987 മുതല്‍ 1991 വരെ കല്ലൂപ്പാറ എംഎല്‍എ യായിരുന്നു. കോണ്‍ഗ്രസ് (എസ്) പ്രതിനിധിയായാണ് മത്സരിച്ചിരുന്നത്.

22 വര്‍ഷം കൊറ്റനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. പത്തനംതിട്ട ഡിസിസി (എസ്) അധ്യക്ഷനും 8 വര്‍ഷം തിരുവല്ല ഈസ്റ്റ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. 1957, 1958, 1959 വര്‍ഷങ്ങളില്‍ ദേശീയ ചാംപ്യന്‍ഷിപ്പ് നേടിയ തിരുവിതാംകൂര്‍ യൂണിവേഴ്‌സിറ്റി വോളിബോള്‍ ടീം അംഗമായിരുന്നു. അമച്വര്‍ അത്ലറ്റിക്‌സ് അസോസിയേഷന്‍ അംഗവുമായിരുന്നു. വലിയകുന്നം സെന്റ് മേരീസ് ഹൈസ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്ററാണ്.

കൊറ്റനാട് കുമ്പളന്താനം ചെറുകര കുടുംബാംഗമാണ്. ഭാര്യ ഏലിയാമ്മ മാത്യു. മക്കള്‍: സുനില്‍, സുജ, സുമ, സുഷ.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ