ഗ്രാമപ്പഞ്ചായത്തുകളിൽ ഒ.ഡി.എഫ്. പ്ലസ് പ്രഖ്യാപനം


 പത്തനംതിട്ട ജില്ലയിലെ 13 ഗ്രാമപ്പഞ്ചായത്തുകൾ ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഒ.ഡി.എഫ്. (ഓപ്പൺ ഡെഫക്കേഷൻ ഫ്രീ) പ്ലസ് പദവി പ്രഖ്യാപനം നടത്തി.

ആനിക്കാട്, കല്ലൂപ്പാറ, കുന്നന്താനം, തുമ്പമൺ, ആറന്മുള, പന്തളം തെക്കേക്കര, പള്ളിക്കൽ, കൊടുമൺ, ചെറുകോൽ, കവിയൂർ,  അരുവാപ്പുലം, നിരണം, കുളനട എന്നീ പഞ്ചായത്തുകളിലാണ് പ്രഖ്യാപനം നടന്നത്. 

എല്ലാവീടുകളിലും ഉപയോഗയോഗ്യമായ ശൗചാലയങ്ങൾ ഉറപ്പാക്കുക, പൊതു ഇടങ്ങൾ വൃത്തിയുള്ളതും മലിനജലം കെട്ടിനിൽക്കാതെയും പ്ലാസ്റ്റിക്ക് കൂമ്പാരങ്ങൾ ഇല്ലാതെയും സംരക്ഷിക്കുക, വീടുകളിലും സ്‌കൂളുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ പൊതുസ്ഥാപനങ്ങളിലും അജൈവ ജൈവമാലിന്യങ്ങളും ദ്രവമാലിന്യങ്ങളും സംസ്‌കരിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുക, കമ്യൂണിറ്റി തല ഖര-ദ്രവ മാലിന്യ സംസ്‌കരണ ഉപാധികൾ ഒരുക്കുക, പ്ലാസ്റ്റിക് തരംതിരിക്കുന്നതിനും അത് ശേഖരിക്കുന്നതിനുമുള്ള എം.സി.എഫ്. സംവിധാനം ഒരുക്കുക, ഹരിത കർമസേനയുടെ സേവനം ലഭ്യമാക്കുക തുടങ്ങിയവയാണ് പ്രഖ്യാപനത്തിനുള്ള മാനദണ്ഡങ്ങൾ.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ