മല്ലപ്പള്ളിയിലെ അനധികൃത പാർക്കിങ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. മല്ലപ്പള്ളിയിൽ തിരുവല്ല റോഡിലാണ് വാഹനങ്ങൾ കയ്യടക്കുന്നത്. ഇരുവശങ്ങളിലും അലക്ഷ്യമായി വാഹനം പാർക്ക് ചെയ്യുന്നതിനാൽ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് പോകാനാവുന്നില്ല.
താലൂക്കിന്റെ കിഴക്കൻ മേഖലയിൽ നിന്ന് പാറ ഉൽപന്നങ്ങളുമായി എത്തുന്ന ടിപ്പർ ലോറികളും ഇതുവഴിയാണ് തിരുവല്ല ഭാഗത്തേക്കു പോകുന്നത്. ഇക്കാരണത്താൽ വാഹനങ്ങളുടെ തിരക്കേറുന്നതിനാൽ ഗതാഗതക്കുരുക്കിന് വഴിതെളിക്കാറുണ്ട്. നോ പാർക്കിങ് ബോർഡുകൾ സ്ഥാപിക്കാത്തതും പാർക്കിങ് സൗകര്യം ഇല്ലാത്തതും ആണ് ഗതാഗതക്കുരുക്കിന് കാരണമെന്നാണ് യാത്രക്കാരുടെ ആക്ഷേപം.