കല്ലൂപ്പാറ കടമാൻകുളത്ത് ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം. കൊണ്ടൂർ സജി മാത്യുവിന്റെ വീടിന്റെ മുൻവശത്തെ പൂട്ട് പൊളിച്ചാണ് കള്ളന്മാർ അകത്തുകടന്നത്. കിടപ്പുമുറിയിലെ പൂട്ടും ഉള്ളിലുണ്ടായിരുന്ന സ്റ്റീൽ അലമാരയും തകർത്തു. മിക്സി, നോൺസ്റ്റിക് പാത്രങ്ങൾ, ബെഡ്ഷീറ്റുകൾ തുടങ്ങിയവ നഷ്ടമായിട്ടുണ്ട്. ഉടമയും കുടുംബവും ഖത്തറിലാണ്.
വാക്സിനേഷൻ സർവേയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ വാതിൽ തുറന്നും ഗേറ്റ് പൂട്ടിയും കിടക്കുന്നതുകണ്ട് ബന്ധുക്കളെ വിവരമറിയിച്ചപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. കീഴ്‌വായ്പൂര് പോലീസ് കേസെടുത്തു അനേഷണം ആരംഭിച്ചു.