പത്തനംതിട്ട ജില്ലയിലെ അധ്യാപക ഒഴുവുകൾ (31/10/2021) റാന്നി വരവൂർ ഗവ.യു.പി.സ്‌കൂളിൽ എൽ.പി.എസ്.ടി. തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കേറ്റുമായി തിങ്കളാഴ്ച രണ്ടിന് സ്‌കൂളിൽ ഹാജരാകണമെന്ന് പ്രഥമാധ്യാപകൻ അറിയിച്ചു.

വെച്ചൂച്ചിറ കുന്നം ഗവ.എൽ.പി. സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ താല്കാലിക അധ്യാപക ഒഴിവുണ്ട്. അർഹരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ചൊവ്വാഴ്ച 10.30-ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം.

പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി, ബോട്ടണി, ഹിന്ദി, കോമേഴ്സ് വിഷയങ്ങളിൽ താൽകാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ചൊവ്വാഴ്ച രണ്ടിന്. ഫോൺ: 0473 230861.

കുളനട മാന്തുക ഗവ.യു.പി.സ്കൂളിൽ യു.പി.എസ്.എ.യുടെ ഒഴിവുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ രണ്ടിന് 11 മണിക്ക് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ